സുരക്ഷ പിന്‍വലിച്ചു, നമ്പ ര്‍ മായ്‌ച്ച ട്രക്ക് ഇടിച്ചുകയറ്റി: കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ അമ്മ, ദുരൂഹമായി മറ്റ് മരണങ്ങളും

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പതിനാറുകാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ വന്‍ ദുരൂഹത. അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് കറുത്ത ചായമടിച്ച്‌ മറച്ചതും അപകടത്തിന് മുമ്ബ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചെന്ന ആരോപണവുമാണ് ദുരൂഹതയുണ്ടാക്കിയത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചായിരുന്നു അപകടം. പെ​ണ്‍​കു​ട്ടി​യു​ടെ​ ​ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ ​അ​പ​ക​ട​ത്തി​ല്‍​ ​മ​രി​ച്ചു. പെ​ണ്‍​കു​ട്ടിയും അഭിഭാഷകനും ​ഉ​ള്‍​പ്പെ​ടെ​ ​മൂ​ന്നു​പേ​ര്‍​ക്കാണ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റത്.അതേസമയം പെണ്‍കുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു.+അതേസമയം, സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ഉന്നയിച്ചു. അപകടത്തിന് പിന്നില്‍ സെന്‍ഗാര്‍ ആണെന്നും അയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.റായ്‌ബറേലിയില്‍ വച്ച്‌ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാ​ര്‍​ ​പൂ​ര്‍​ണ​മാ​യും​ ​ത​ക​ര്‍​ന്നു.​ ​പെ​ണ്‍​കു​ട്ടി​ക്കു​വേ​ണ്ടി​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​കനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേ​ശീ​യ​ ​വാ​ര്‍​ത്താ​ ​ഏ​ജ​ന്‍​സി​യാ​യ​ ​എ.​എ​ന്‍.​ഐ​ ​റി​പ്പോ​ര്‍‍​ട്ട് ​ചെ​യ്യു​ന്നു.​ ​യു.​പി​ ​ത​ല​സ്ഥാ​ന​മാ​യ​ ​ല​ക്‌നൗ​വി​ല്‍​നി​ന്ന് 45​ ​കി​ലോ​മീ​റ്റ​ര്‍​ ​അ​ക​ലെ​യു​ള്ള​ ​ഉ​ന്നാ​വോ​യി​ലാ​ണു​ ​പെ​ണ്‍​കു​ട്ടി​യും​ ​കു​ടും​ബ​വും​ ​താ​മ​സി​ക്കു​ന്ന​ത്.​ ​റാ​യ്ബ​റേ​ലി​യി​ലെ​ ​ജി​ല്ലാ​ ​ജ​യി​ലി​ലു​ള്ള​ ​അ​മ്മാ​വ​നെ​ ​സ​ന്ദ​ര്‍​ശി​ക്കാ​നാ​യി​ ​പോ​കു​ക​യാ​യി​രു​ന്നു​ ​പെ​ണ്‍​കു​ട്ടി​യും​ ​കു​ടും​ബ​വും.​ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ ​ട്ര​ക്കി​ന്റെ​ ​ഡ്രൈ​വ​ര്‍​ ​സം​ഭ​വ​ ​സ്ഥ​ല​ത്തു​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ അതേസമയം ട്രക്കിന്റെ നമ്ബര്‍ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച്‌ മായ്ച്ച്‌ കളഞ്ഞ നിലയിലായിരുന്നു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ ​സം​ഭ​വ​ത്തി​ല്‍​ ​ഗൂ​ഢാ​ലോ​ച​ന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.2017​ ​ജൂ​ണ്‍​ ​നാ​ലി​നാ​ണ് ​പെ​ണ്‍​കു​ട്ടി​ ​പീഡനത്തിന് ഇ​ര​യാ​യ​ത്. ജോ​ലി​ ​അ​ഭ്യ​ര്‍​ത്ഥി​ച്ച്‌ ​ഒ​രു​ ​ബ​ന്ധു​വി​നൊ​പ്പം​ ​എം.​എ​ല്‍.​എ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​പെ​ണ്‍​കു​ട്ടി​യെ​ ​കു​ല്‍​ദീ​പ് ​സെ​ന്‍​ഗാ​ര്‍​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യാ​ണ് ​പ​രാ​തി.​ ​എ​ല്‍.​എ.​എക്കെ​തി​രെ​ ​പ​രാ​തി​ ​ന​ല്‍​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​ ​തു​ട​ര്‍​ന്ന് ​പെ​ണ്‍​കു​ട്ടി​യും​ ​പി​താ​വും​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മം​ ​ന​ട​ത്തി​യ​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​വാ​ര്‍​ത്ത​യാ​യ​ത്.​ ​കു​ല്‍​ദീ​പ് ​സെ​ന്‍​ഗാ​റി​നെ​യും​ ​സ​ഹോ​ദ​ര​നെ​യും​ ​പി​ന്നീ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​വ​ര്‍​ഷ​മാ​യി​ ​ഇ​വ​ര്‍​ ​ജ​യി​ലി​ലാ​ണ്.​ ​സം​ഭ​വ​ത്തി​ല്‍​ ​ഡ​ല്‍​ഹി​യി​ലു​ള്‍​പ്പെ​ടെ​ ​വ​ന്‍​ ​പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.​ ​തു​ട​ര്‍​ന്ന് ​കേ​സ് ​സി.​ബി.​ഐക്ക് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​പെ​ണ്‍​കു​ട്ടി​യു​ടെ​ ​പി​താ​വ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍ പെട്ടതോടെ ഈ സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: