ലൈം​ഗീകപീഡനകേസ് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് പരി​ഗണിക്കും

0

ലൈം​ഗീക പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബ‌െഞ്ചാണ് ഹര്‍ജി പരിഗണിക്കുക.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ്‌ ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം. രക്ത സാമ്ബിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിക്കുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ്‌ ഇന്നും രക്ത സാമ്ബിള്‍ നല്‍കില്ലെന്നാണ് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading