നെടുങ്കണ്ടം കസ്റ്റഡി മരണകേസ് ; രാജ് കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

നെടുംങ്കണ്ടം പൊലീസ് മര്‍ദനത്തില്‍ കൊല്ലപെട്ട രാജ്കുമാറിന്റെ മൃതദേഹം പുറത്തെടത്ത് ഇന്ന് റീ പോസ്റ്റുമോര്‍ട്ടം നടത്തും . മൂന്ന് പേരടങ്ങുന്ന ഫോറന്‍സിക്ക് സംഘമാകും പത്തരയോടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.മുതിര്‍ന്ന പൊലീസ് സര്‍ജന്മാരായ പി ബി ഗുജറാള്‍, കെ പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേര്‍ന്നാണ് രണ്ടാം വട്ട പോസ്റ്റുമോര്‍ട്ടം നടത്തുക. ജ്യുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പാണ് റി പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി തേടിയത്.ജ്യുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റുമോര്‍ട്ടം നടക്കുക. കമ്മീഷന് പുറമേ, രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം, ഇടുക്കി ആര്‍ഡിഒ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. രാജ്കുമാറിന്റെ ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധന നടത്താതിരുന്നത് ജുഡീഷ്യല്‍ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. മരണകാരണം ന്യൂമോണിയ ആണെന്ന കാര്യത്തിലും വ്യക്തത കുറവ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് റീ പോസ്റ്റുമോട്ടം നടത്താനുള്ള തീരുമാനത്തിലേക്ക് കമ്മീഷന്‍ എത്തുന്നത്.മൃതദേഹം സംസ്‌കരിച്ച്‌ 37 ദിവസത്തിനു ശേഷമാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. വാഗമണ്‍ കൊലാഹലമേട്ടിലെ സെന്റ്് സെബാസ്റ്റ്യന്‍ പള്ളിയിലാണ് രാജ്കുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്നത്. ജൂണ്‍ മാസം 21 നാണ് രാജ്കുമാര്‍ മരിക്കുന്നത്. 22ന് സംസ്‌കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: