അദ്ധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : സ്‌കൂൾ അദ്ധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂൾ അദ്ധ്യാപിക എം.പി. മേരി (ലാലി 42 ) യെയാണ് ചരലിലെ വീട്ടു കിണറ്റിൽ ഞായറാഴ്ച പുലർച്ചെ 2 മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ഇരിട്ടി അഗ്നിശമനസേന പ്രവർത്തകരും കരിക്കോട്ടക്കരി പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലോറി ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി പാംപ്ലാനിൽ സാബുവിന്റെ ഭാര്യയാണ്. മക്കൾ : എബിലി സാബു, ഹെൽസ സാബു, ഏയ്ഞ്ചൽ സാബു ( മൂവരും അങ്ങാടിക്കടവ് സ്‌കൂൾ വിദ്യാർത്ഥികൾ ),

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: