സംസ്ഥാന അലിഫ് അറബിക് ടാലന്റ് ടെസറ്റ് : പാനൂർ ഉപജില്ലക്ക് മികച്ച വിജയം

പാനൂർ: കോഴിക്കോട് നടന്ന സംസ്ഥാന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ പാനൂർ ഉപജില്ലക്ക് മികച്ച വിജയം. യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് പാനൂർ ഉപജില്ല സംസ്ഥാന തലത്തിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.കടവത്തൂർ വെസ്റ്റ് യു.പി.സ്കൂളിലെ നിദ റമീസ് യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനവും കടവത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുഹമ്മദ് റഫീദ് ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ റമീസ് പാറാലിന്റേയും കടവത്തൂർ വെസ്റ്റ് യു.പി.സ്കൂൾ അധ്യാപിക കെ.എം.സുലൈഖയുടെയും മകളാണ് നിദ റമീസ്. കഴിഞ്ഞ വർഷവും സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തിരുന്നു. അധ്യാപിക സുബൈദയാണ് പരിശീലനം നൽകിയത്.കല്ലിക്കണ്ടി കീഴ്മാoത്തിൽ അബ്ദുൽ റഹീമിന്റെയും പാറേമ്മൽ യു.പി. സ്കൂൾ അധ്യാപിക കെ. റസിയയുടെയും മകനാണ് മുഹമ്മദ് റഫീദ്. സ്ക്കൂളിലെ അധ്യാപകൻ കൊട്ടാരത്തിൽ ബഷീർ മാസ്റ്ററാണ് പരിശീലനം നൽകിയത്. വിജയികൾക്ക്തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് അബ്ദുൽ കലാം മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: