പുതിയതെരു ഫാൻസി കടയിലെ മേശ വലിപ്പിൽ നിന്നും പണം മോഷണം നടത്തിയ പ്രതികളുടെ CCTV ദൃശ്യം കണ്ണൂർ വാർത്തകൾ ഓൺലൈനിനു ലഭിച്ചു.

പുതിയതെരു ഫാൻസി കടയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന രണ്ട് പേർ വന്ന് ഇരുപത് രൂപയുടെ സാധനം

വാങ്ങി, ശേഷം നാല് അഞ്ഞൂറ് രൂപ കൊടുത്ത് രണ്ടായിരത്തിന്റെ ഒറ്റ നോട്ട് വാങ്ങി മടങ്ങുകയും ചെയ്തു പിന്നീട് കടയുടമ മേശവലിപ്പിൽ നോക്കിയപ്പോൾ എണ്ണായിരം രൂപ മോഷണം പോയതായി മനസ്സിലാക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം വളപട്ടണം പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
കാമറയിൽ പതിഞ്ഞ ഈ ആൾക്കാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
പോലീസ് സ്റ്റേഷൻ നമ്പർ:
9497980887
04972778100

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: