10 വർഷമായി മുങ്ങി നടന്ന പ്രതി വളപട്ടണം പോലീസിന്റെ പിടിയിൽ

വളപട്ടണം പോലീസ് സ്റ്റേഷനിൽ 2008 ൽ റജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്ത പയ്യന്നൂർ പാണപ്പുഴ സ്വദേശി മുസാഫിർ എന്നയാളെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം കൃഷണൻ്റെ നിർദ്ദേശ പ്രകാരം എസ് ഐ നെൽസൺ നിക്കോളാസ് ,Asi കെ. ഡി ഫ്രാൻസിസ്, സീനിയർ സി.പി.ഒ മനേഷ് , സി.പി.ഒ രാജേഷ് എന്നവർ ചേർന്നാണ് ഈ യാളെ പിടികൂടിയത്, ഏറണാകുളത്ത് പാചക ജോലി ചെയ്യുകയായിരുന്ന പ്രതിയെ നാട്ടിൽ എത്തിയ രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്,, LP കേസുകളിലെ പ്രതികളെ പിടികൂടി കോടതി നടപടികൾക്ക് വിധേയമാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: