നാളെ സംസ്ഥനത്ത് ഹര്‍ത്താലുണ്ടോ? സത്യാവസ്ഥ ഇതാണ്!

നാളെ ഹര്‍ത്താലുണ്ടോ?, ബസ് ഓടുമോ, ക്ലാസുണ്ടാകുമോ?…. ഇങ്ങനെ ചോദിച്ചുകൊണ്ട് നിരവധി കോളുകളാണ് കണ്ണൂർ വാർത്തകൾ ഓൺലൈൻ ഉൾപ്പടെ മാധ്യമ  സ്ഥാപനങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാവര്‍ക്കും ഇത്തരം സംശയം.എന്നാല്‍. നാളത്തെ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ലാത്തതിനാല്‍ ജനജീവിതത്തെ ബാധിക്കാന്‍ ഇടയില്ലെന്നാണ് പൊതുവെയുള്ള വികാരം. ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: