മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

മട്ടന്നൂര്‍: നടുവനാട് നിടിയാഞ്ഞിരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊടിയാറ്റി അലിയുടെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്ത്സാരമായ കേട്പാട് പറ്റി. ആര്‍ക്കും പരുക്കില്ല. വിവരമറിഞ്ഞ മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: