പ്രകൃതിസംരക്ഷണത്തിന് കല്യാശ്ശേരി എൻഎസ്എസ്

കല്യാശ്ശേരി: കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായ്

സ്കൂൾ മുറ്റത്തെ മാവിന് ചുറ്റുമായ് എൻ എസ് എസ് വളണ്ടിയർസ് കൈകോർത്ത് സംരക്ഷണവലയം തീർത്തു. ടി .വി രാജേഷ് എം എൽ എ സംരക്ഷണവലയത്തിൽ അണിചേരുകയും പ്രകൃതിസംരക്ഷണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡണ്ട് പി.സജീവൻ, പ്രിൻസിപ്പാൾ സിജു കെ സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.പി റഹീം, ഹെഡ്മിസ്ട്രസ് സി വി ജ്യോത്സന ,കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെൽ കരിയർ മിസ്ട്രസ് സ്മിതാ സുകുമാരൻ, ജയപ്രകാശൻ, കെ പി പ്രദീപ് കുമാർ അനുപമ വി യു, സുബിപിടി, വിജിഷ കുമാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: