കണ്ണൂര്‍ എയര്‍പോര്‍ട്ട്: മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിഗണനയില്‍

കണ്ണൂര്‍: മെഡിക്കല്‍ സെന്റര്‍ കൂടാതെ പുറത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സാദ്ധ്യതകൂടി കിയാല്‍ പരിഗണിക്കുന്നു. അടിയന്തര

ഘട്ടങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍വീസ് സെന്റര്‍ ഒരുക്കാനുള്ള നടപടി ഇതിനകം തുടങ്ങിയിട്ടുണ്ട്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇതു സംബന്ധിച്ച്‌ കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവളത്തിലെ അപകടങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പാകത്തിലായിരിക്കും മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം. വിമാനയാത്രക്കാരുടെ ചികിത്സാച്ചെലവ് അതത് വിമാനക്കമ്ബനികളായിരിക്കും നല്‍കേണ്ടത്. വിമാനത്താവളത്തില്‍ വച്ചുണ്ടാകുന്ന അത്യാഹിതങ്ങളുടെ ചികിത്സാച്ചെലവ് കിയാല്‍ നേരിട്ട് വഹിക്കും. കൂടാതെ സെന്ററിന് ചുറ്റും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അനുമതിയുണ്ടാവും.
അത്തരം സ്ഥാപനം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിമാനത്താവള പരിസരത്ത് സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളം യാഥാര്‍ഥ്യമാകുമ്ബോള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ ഏതാനും പദ്ധതികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: