മുംബൈ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ കണ്ണൂർ ചാലാട് സ്വദേശിയും

കണ്ണൂർ: മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജുഫ്രാൻസിസാണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്നസ്ഥാപനത്തിലെജീവനക്കാരനായിരുന്നു സഞ്ജു. എണ്ണ-പ്രകൃതി വാതക കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു.
ചൊവ്വാഴ്‌ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗർകിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ ഹെലികോപ്‌റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: