വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

പേരാവൂർ: വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കൊട്ടിയൂർപാൽച്ചുരം സ്വദേശി പി.കെ. വിനോയി (45) യെയാണ്
റേഞ്ച് എക്സൈസ്പ്രിവന്റീവ് ഓഫീസർ
പ്രമോദ് കെ.പി യും സംഘവും പിടികൂടിയത്.കേളകം ഭാഗത്ത് നടത്തിയപരിശോധനയിലാണ് ആറ് ലിറ്റർ മദ്യവുമായി ഇയാൾ പിടിയിലായത്. റെയ്ഡിൽ
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജയിംസ് സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, രമീഷ് കെ, അഭിജിത്ത് പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവരും ഉണ്ടായിരുന്നു.