മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച്‌ ആരോഗ്യമന്ത്രിയുടെ അടുത്ത ബന്ധു വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്ത പരാതിയിൽ കേസെടുത്തു.

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച്‌ സിപിഎം മഹിളാ നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് മരിച്ച കൗസു തോട്ടത്താന്‍്റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്ബേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. വ്യാജരേഖ ചമയ്ക്കല്‍ ആള്‍മാറാട്ടം ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും പൊലീസ് കേസേടുത്തില്ലെന്ന്‍ പരാതി ഉയരുന്നു. തളര്‍വാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസു കഴിഞ്ഞ മാര്‍ച്ച്‌ 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെണ്‍മക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവര്‍ മാര്‍ച്ച്‌ 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി. പണം തങ്ങള്‍ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ സമ്മ‍ര്‍ദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. അതേസമയം, നെല്‍കൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങള്‍ പോയത് എന്നാണ് സ്വപ്നയുടെ ഭര്‍ത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: