വാളയാറില്‍ വാഹനാപകടം: മാരുതി വാന്‍ ലോറിയിലിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഒമ്‌നി വാന്‍ ഇടിച്ച്‌ വാളയാറില്‍ അപകടം. സംഭവത്തില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വഴിയാണ് അപകടമുണ്ടായത്. വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാനില്‍ 11 പേരുണ്ടായിരുന്നു. പരിക്കേറ്റ നാല് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.കോയമ്ബത്തൂര്‍ സ്വദേശികളാണ് കോയമ്ബത്തൂര്‍ കുനിയമ്ബത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പാലക്കാടുനിന്നും കോയമ്ബത്തൂരിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: