വോട്ടർപട്ടികയിൽ നിന്നു പേരു നീക്കം ചെയ്ത സംഭവം; റിപ്പോർട്ട് ഉടൻ നൽകണം

വോട്ടർപട്ടികയിൽ നിന്നു പേരുകൾ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന നടത്തി വസ്‌തുതാപരമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ. കണ്ണൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുട അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വോട്ടെടുപ്പിനു മുൻപ് തന്നെ പട്ടികയിൽ നിന്നു പേരുകൾ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഇതിൽ രാഷ്‌ട്രീയമുണ്ടായിരിക്കാം. എന്നാൽ ചിലതെങ്കിലും ന്യായമായ പരാതികളാകാം.കൃത്യമായ പരിശോധന നടത്തി നടപടിക്രമങ്ങൾ പാലിച്ചു മാത്രമെ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കാകൂ.ഒഴിവാക്കപ്പെടുന്നവർക്ക് നോട്ടിസ് നൽകി തന്റെ ഭാഗം പറയാനുള്ള അവസരം നൽകണം.വോട്ട് പൗരന്റെ മൗലികാവകാശമാണ്. ഒരു വോട്ടർപോലും ഒഴിവാകരുത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രാവാക്യം.വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് ഇപ്പോൾ ഓൺലൈനായാണ്. എന്നാൽ പലർക്കും ഇതിൽ വേണ്ടത്ര അറിവില്ലാത്ത പ്രശ്‌നവുമുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: