ഹൈദരാബാദ് വിമാനം വൈകി; കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം

ഹൈദരാബാദിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ എയർ വിമാനം ഒൻപത്‌ മണിക്കൂറോളം വൈകിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.ഉച്ചയ്ക്ക് 12.10-ന് കണ്ണൂരിലെത്തേണ്ട വിമാനം രാത്രി 9.10-നാണ് എത്തിയത്. സാങ്കേതികത്തകരാറാണ് വിമാനം വൈകിയതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.മുൻകൂട്ടി അറിയിക്കാത്തതിനാൽ വിമാനത്താവളത്തിലെത്തി കാത്തിരിക്കേണ്ടിവന്നെന്നാണ് പരാതി. വിമാനമെത്തിയശേഷം യാത്രക്കാരും ഒപ്പമുള്ളവരും വിമാനത്താവളത്തിൽ ഏറെ നേരം പ്രതിഷേധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: