കോഴിക്കോട് വിഷമദ്യ ദുരന്തം; ഒരാള്‍ മരിച്ചു; 2 പേര് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് താമരശ്ശേരിക്കടുത്തുള്ള അടിവാരത്ത് വിഷമദ്യ ദുരന്തം. വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. കോടഞ്ചേരി ചെമ്ബിരി കോളനിയിലെ കൊളംബന്‍ ആണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.നാരായണന്, ഗോപാലന് എന്നിവരാണ് ചികില്‍സയിലുള്ളത്.കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുപേരും. ഇന്ന് രാത്രിയിലാണ് ഇവര്‍ വ്യാജമദ്യം കഴിച്ചത്.