തളിപ്പറമ്പിൽ എ.ടി.എം. തകർത്ത് കവർച്ചാശ്രമം

ആലക്കോട് റോഡ് പുഷ്പഗിരിയിൽ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവർച്ചശ്രമം. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പുഷ്പഗിരിയിൽ വെട്ടം കോംപ്ലക്ലാണ് എ.ടി.എം. പ്രവർത്തിക്കുന്നത്.പുലർച്ചെ ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പത്രവിതരണ ജീപ്പിലുള്ളവരാണ് കവർച്ചക്കാരെ കണ്ടത്. എ.ടി.എം. മുറിയിൽ സംശയകരമായ രീതിയിൽ ആളെക്കണ്ട് റോഡരികിൽ വാഹനം നിർത്തിയപ്പോൾ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു എ.ടി.എം. തകർക്കാൻ ശ്രമിച്ചത്.ആളുകൾ കണ്ടുവെന്ന് മനസ്സിലായപ്പോൾ ഉപകരണങ്ങൾ മുറിയിൽ ഉപേക്ഷിച്ചാണ് കവർച്ചക്കാർ ഓടിരക്ഷപ്പെട്ടത്.എ.ടി.എം. മുറിയിൽ നിന്ന് ഗ്യാസ് കട്ടർ, കൈ ഉറകൾ, ബാഗ് തുടങ്ങിയവ കണ്ടുകിട്ടിയിട്ടുണ്ട്.കവർച്ചക്കാർ മുഖംമൂടി ധരിച്ചിരുന്നതായി പത്രവിതരണ വാഹനത്തിലുണ്ടായവർ പോലീസിനോട് പറഞ്ഞു.മുളകുപൊടി മിശ്രിതവും ചെരിപ്പുകളും കെട്ടിടത്തിനു സമീപത്തുനിന്ന് കിട്ടിയിട്ടുണ്ട്. എ.ടി.എമ്മിന്റെ ചില ഭാഗങ്ങൾക്ക് കേടുസംഭവിച്ചു. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: