പഴയങ്ങാടി ജ്വല്ലറി കവർച്ച:  മോഷ്ടിക്കാൻ ഉപയോഗിച്ച സ്കൂട്ടർ പുഴയിൽ നിന്നും പോലീസ് കണ്ടെടുത്തു

പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ കവർച്ച നടത്താൻ റഫീക്കും നൗഷാദും ഉപയോഗിച്ച

സ്കൂട്ടർ മുട്ടം പാലക്കോട് പുഴയിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം കടത്തിയ ശേഷം പ്രതികൾ സ്കൂട്ടർ പാലക്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. മാട്ടൂൽ വായനശാലക്ക് സമീപത്തെ വീട്ടിൽ നിന്ന് വെളുത്ത സ്കൂട്ടർ മോഷ്ടിച്ച് പെയിന്റ് മാറ്റി കറുത്തതാക്കിയിരുന്നു. ഇന്നലെ രാവിലെ പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ ജൂലായ് 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരാഴ്ച്ചയാണ് കോടതി അനുവദിച്ചത്.പ്രതികളെ ഉച്ചയോടെ പഴയങ്ങാടി സ്റ്റേഷനിലെത്തിച്ച ശേഷം വൈകുന്നേരത്തോടെ തെളിവെടുപ്പിനായി കൊണ്ടു പോയി പ്രതികൾ കാണിച്ച സ്ഥലത്ത് തെരച്ചിൽ നടത്തിയാണ് പോലീസ് സ്കൂട്ടർ കണ്ടെടുത്തത്.

%d bloggers like this: