ആർ.എം.എസ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച്

കണ്ണൂർ: യു ജി സി യെ തകർത്ത് പകരം ഹയർ എജുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ കൊണ്ട് വരാനും ഉന്നത

വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, അതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എം എസ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം.വിജിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഷിബിൻ കാനായി അധ്യക്ഷത വഹിച്ചു. ഷീമ ടി വി എം, സി.പി.ഷിജു, മുഹമ്മദ് ഫാസിൽ, കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എ.പി.അൻവീർ സ്വാഗതം പറഞ്ഞു.

%d bloggers like this: