മഴചിത്ര മത്സരത്തിൽ കുറ്റ്യാട്ടൂരിലെ ഐശ്വര്യ. എസ്. അരിയേരി പകർത്തിയ ചിത്രത്തിന് ഒന്നാം സ്ഥാനം

ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സമ്മേളനത്തിൻെറ ഭാഗമായി ഡിവൈഎഫ്ഐ പെരുമ്പുളളിക്കരി

യൂനിറ്റ് ഏർപെടുത്തിയ മൊബൈൽ ഫോണിൽ പകർത്തിയ മഴചിത്ര മത്സരത്തിൽ കുറ്റ്യാട്ടൂരിലെ ഐശ്വര്യ. എസ്. അരിയേരി പകർത്തിയ ചിത്രം ഒന്നാം സ്ഥാനം നേടി. മയ്യിൽ ഐഎംഎൻഎസ്ജിഎച്ച് സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന ഐശ്വര്യ മലയാള മനോരമ ലേഖകൻ സജീവ് അരിയേരിയുടെയും, കുറ്റ്യാട്ടൂർ പ്രൈമറി ഹെൽത്ത് സെൻററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കെ.ബീനയുടെയും മകളാണ്. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയിൽ താൽപര്യമുളള ഐശ്വര്യ ചിത്രരചനയിലും മികവ് പുലർത്തുന്നു. പഠനത്തിലും മുൻപന്തിയിലാണ്.

error: Content is protected !!
%d bloggers like this: