പിരിച്ചുവിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കണം: ചാല ചിന്മയ വിദ്യാലയത്തിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം

ചിന്മയ മിഷന്‍ സ്ഥാപനത്തില്‍നിന്നും അന്യായമായി പിരിച്ചുവിട്ട ലൈബ്രേറിയന്‍ പി. സീമയെ തിരിച്ചെടുക്കണമെന്നും തൊഴില്‍ പീഢനങ്ങള്‍

അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്സ് ആന്‍റ് സ്റ്റാഫ് യൂണിയന്‍റെ നേതൃത്വത്തില്‍ ചാല ചിന്മയ വിദ്യാലയത്തിനു മുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കും. പിരിച്ചുവിടപ്പെട്ട ലൈബ്രേറിയന്‍ സീമ സത്യഗ്രഹം ഇരിക്കും. സമരം രാവിലെ 9.30ന് സി.പി.ഐ ( എം ) ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ എ മാരായ എം.പ്രകാശൻ മാസ്റ്റർ,കെ.കെ. നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ചന്ദ്രന്‍, എടക്കാട് ഏരിയ സെക്രട്ടറി കെ.വി. ബാലന്‍, കണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.പി. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും

%d bloggers like this: