വീട് പണിക്കായി മുറിച്ച് വെച്ചിരുന്ന മരം മോഷ്ടിച്ച 4 പേർ വളപട്ടണം പോലീസ് പിടിയിൽ

06 ,03 ,2018 തിയ്യതി വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴാതി പയറ്റിയാൽ കാവിനടുത്ത് വച്ച് വീട് പണിക്കായി

മുറിച്ച് വെച്ചിരുന്ന പ്ലാവ് കളവ് ചെയ്ത് കൊണ്ടുപോയ 4 പേർ വളപട്ടണം പോലിസിന്റെ പിടിയിൽ, വളപട്ടണം ഇൻസ്പെക്ടർ SH0 എം കൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ദീർഘനാളത്തെ അന്വേഷണത്തിന്റെ ഫലമായാണ് സംഘത്തെ വലയിലാക്കിയത്, നബിദ് പി.എം (28) വയസ്സ് കീരിയാട് പ്രജിൽ എ (28) വയസ്സ് ബാലൻകിണർ, കാട്ടാമ്പള്ളി മനു (24) വയസ്സ് ബാലൻ കിണർ കാട്ടാമ്പള്ളി ആരിഫ് (35) വയസ്സ് കീരിയാട് എന്നിവരാണ് പിടിയിലായത്,, വിറ്റ മരം കണ്ടെത്തുന്നതിനായി കണ്ണൂർ ജില്ലയിലെ എല്ലാ മരമില്ലുകളിലും കയറിയിറങ്ങിയ പോലീസ് സംഘത്തിന് ആലക്കോടിനടുത്തുള്ള കരവഞ്ചാലിലെ ഒര് മരമില്ലിൽ നിന്നും നിർണ്ണായക സൂചന ലഭിക്കുകയായിരുന്നു,, മരം വിറ്റവരെയും വാങ്ങിയവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും പിടികൂടുകയുമായിരുന്നു ,മരം കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്,, പോലീസ് സംഘത്തിൽ SI സി സി ലതീഷ് Asi കുഞ്ഞിരാമൻ പോലീസ് കാരായഗിരീഷ് ടി.കെ, പ്രവീൺ, ശ്രീകുമാർ, രാജേഷ്, പോലീസ് ഡ്രൈവർ ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു,

error: Content is protected !!
%d bloggers like this: