എസ്.ജാനകി മരിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ ഗായക സംഘടന; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി

കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടന രംഗത്ത്. കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് എസ്.ജാനകി മരണപ്പെട്ടുവെന്ന് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അവര്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ജാനകി മരിച്ചതായി വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.

അതേസമയം എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി. സൈബര്‍ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. ഒരാഴ്ച മുന്‍പാണു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്‌കാര സമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിപ്പിച്ചു.

error: Content is protected !!
%d bloggers like this: