കന്നുകാലി കടത്ത്: കശ്മീരില്‍ ലോറി അഗ്നിക്കിരയാക്കി

ജമ്മു: ജമ്മു കശ്മീരിലെ രാംബാന്‍ ടൗണില്‍ കന്നുകാലികളെ കടത്തുന്നുവെന്ന് ആരോപിച്ച് ലോറി

അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ലോറിയ്ക്ക് ഇവര്‍ തീവയ്ക്കും മുന്‍പ് 24ഓളം കന്നുകാലികളെ പോലിസെത്തി രക്ഷിച്ചു. ലോറി ഡ്രൈവറേയും സഹായിയെയും ഒപ്പം രക്ഷപ്പെടുത്തിയിട്ടുണ്ട്. കന്നുകാലി കടത്തെന്ന വാര്‍ത്ത പരന്നതോടെ യുവാക്കള്‍ സംഘടിച്ചെത്തി ലോറി തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു.

എങ്ങനെയാണ് ഇത്രയധികം ചെക്ക് പോസ്റ്റ് പരിശോധനകള്‍ കടന്ന് ലോറിയെത്തിയതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചുകൊണ്ടായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. ഇതിനിടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീളുകളും ചിലര്‍ ലോറിയ്ക്ക് തീവയ്ക്കുകയുമായിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്തു.

error: Content is protected !!
%d bloggers like this: