തലശേരിയിലെ കടകളിൽ മോഷണ പരമ്പര: പ്രതിയെ കുടുക്കാൻ ഊർജിത നീക്കവുമായി പൊലീസ്

തലശ്ശേരി: എ.വി.കെ.നായർ റോഡിലെ ടെലി ടവറിൽ സ്ഥിതി ചെയ്യുന്ന ആറോളം കടകളിൽ

മോഷണം.
ആശ്വാസ് , എം റാസ് ടൂർ ആന്റ് ട്രാവൽസ്, സൈഗോ മൊബൈൽ സ്. വിൻഡേജ്റെഡിെമെയ്ഡ് സ്, ഹേംഗ് ഓവർ റെഡി മൈയ്സ്, ലാംബോ ടെക്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കടകളിലെ ഷട്ടറുകൾ കമ്പി പാര കൊണ്ട് തകർത്താണ് മോഷണം. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മറ്റൊരു ഷോപ്പിൽ സ്ഥാപിച്ച സി.സി.ടി.വി.ദൃശ്യത്തിൽ നിന്നും മോഷ്ടാവിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട് . മഴക ന ത്തതോടെ മോഷ്ടാക്കളും സജീവമാവുകയാണ്. ആറ് കടകളിലെയും മോഷ്ടാവ് ഒരാൾ തന്നെയാണെന്നുമാണ് പോലീസ നിഗമനം
മാസങ്ങൾക്ക് മുമ്പ് മുകന്ദ് ജംഗ്ഷനിലെ മൂന്ന് കടകളിൽ കവർച്ച നടത്തിയതും ഒരാൾ തന്നെയാണെന്നുമാണ് പോലീസ് സംശയിക്കുന്നത്. മോഷണം നടന്ന സ്ഥാപനങ്ങളിൽ വിരലടയാള വിദ്ഗ്ധർ പരിശോധന നടത്തി. എന്തെല്ലാമാണ് മോഷണം പോയതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.തലശ്ശേരി എസ്.ഐ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി വരുന്നത്

%d bloggers like this: