ലസിത പാലക്കൽ വിഷയത്തിൽ ഗ്രൂപ്പ്പോര് ;വി.മുരളീധരൻ എം.പിക്കെതിരെയും, പി.കെ.കൃഷ്ണദാസിനെതിരെയും പ്രവർത്തകരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

പാനൂർ: ലസിത പാലക്കൽ വിഷയത്തിൽ ഗ്രൂപ്പ്പോര് പരസ്യമാക്കി ബി ജെ പി

നേതൃത്വം.വി.മുരളീധരൻ എം.പിക്കെതിരെയും, പി.കെ.കൃഷ്ണദാസിനെതിരെയും പ്രവർത്തകരുടെ ഫെയ്സ് ബുക്ക് പൊങ്കാല.കഴിഞ്ഞ ദിവസം അമ്മ സംഘടനയിൽ നിന്നും ഭാവന, റീമ കല്ലിങ്കൽ, ഗീതു മോഹൻ ദാസ്, രമ്യാ നമ്പീശൻ എന്നിവർ രാജിവെച്ചതിന് ഐക്യദാർഢ്യവുമായി വി.മുരളീധരൻ എഫ് ബി പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകയായ പാനൂരിലെ ലസിത പാലക്കലിനെ സിനിമ -ടെലിവിഷൻ താരം തരികിട സാബു കിടപ്പറയിലേക്ക് ക്ഷണിച്ച് പോസ്റ്റിട്ട സംഭവം ഏറെ വിവാദമായിട്ടും വി.മുരളീധരൻ അറിഞ്ഞ ഭാവം നടിച്ചിരുന്നില്ല. ഇതിനിടയിൽ ഗ്രൂപ്പ് വൈരം പ്രകടമാക്കി ലസിതയ്ക്ക് ഐക്യദാർഢ്യവുമായി പി.കെ.കൃഷ്ണദാസ് രംഗ പ്രവേശം ചെയ്തു.ഇതോടെ പ്രവർത്തകർ രണ്ടു നേതാക്കളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നവ മാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിച്ചു.ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അക്കൗണ്ടിലേക്ക് അടക്കം ഇരുവരെ കുറിച്ചും പരാതി പ്രളയം വന്നു കഴിഞ്ഞു.24 ദിവസം കഴിഞ്ഞിട്ടും തരികിട സാബുവിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ലസിത പാനൂർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് നടത്തിയിരുന്നു.പാർട്ടിയിൽ നിന്നും ഒരു നീതിയും ലഭിക്കാതെ വന്നപ്പോഴാണ് ഒറ്റയാൾ കുത്തിയിരിപ്പ് യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി കൂടിയായ ലസിത പാലക്കലിന് ചെയ്യേണ്ടി വന്നത്. എന്നാൽ പാർട്ടി വിലക്ക് ലംഘിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബു ലസിതയെ പിന്തുണച്ച് എത്തി. യുവമോർച്ച ജില്ലാ ഘടകത്തിൽ ശക്തമായ ഇടപ്പെടൽ പ്രകാശ് ബാബു നടത്തിയതോടെ ജില്ലാ നേതാക്കളിൽ ചിലരും എത്തി.സിഐ.വി.വി.ബെന്നിയുമായി പ്രകാശ് ബാബു ചർച്ച നടത്തിയതിനു ശേഷം ഒരാഴ്ചക്കുള്ളിൽ സാബുവിനെതിരെ നടപടി എടുക്കുമെന്ന ഉറപ്പിൻമേൽ ഒരു മണിക്കൂർ നീണ്ട ഉപരോധം പിൻവലിക്കുകയുമായിരുന്നു. ലസിതാ വിഷയത്തിൽ നവ മാധ്യമങ്ങളിലൂടെ പ്രവർത്തകർ പിന്തുണ അറിയിച്ചതോടെ യുവ നേതാവ് പ്രകാശ് ബാബുവും ഹീറോ ആയി.ഇതോടെ കയ്യടി ലഭിക്കുമെന്ന് ധരിച്ച് പി കെ.കൃഷ്ണദാസ് ലസിതക്ക് സപ്പോർട്ടുമായി എത്തുകയായിരുന്നു. താരറാണിമാരെ പിന്തുണച്ച് വിമർശനം നേരിടുന്ന വി.മുരളീധരനെ ഒന്നു കൂടെ സമ്മർദ്ധത്തിലാക്കാമെന്ന വ്യാമോഹവും വെച്ച് പുലർത്തിയായിരുന്നു സാഹചര്യനുസരണം പോസ്റ്റുമായി പി.കെ.കൃഷ്ണദാസ് എത്തിയത്. എന്നാൽ ഇതു ഗ്രൂപ്പ് കളിയാണെന്ന് തിരിച്ചറിഞ്ഞ പ്രവർത്തകർ വി.മുരളീധരനിൽ നിന്നും മാറി പി.കെ കൃഷ്ണദാസിനെതിരെ സഭ്യേ തരമായ രീതിയിൽ അടക്കം അഭിപ്രായം രേഖപ്പെടുത്തി. കണ്ണൂരിലെ പ്രവർത്തകർ വളരെ വൈകാരികമായി ആണ് പോസ്റ്റിന് നൽകി വരുന്നത്.ഇതോടെ ലസിത വിഷയത്തിൽ മൗനിബാബയായിരുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശും രംഗത്ത് വന്നു.ഇരു നേതാക്കൾക്കെതിരെയും പ്രവർത്തകർ നടത്തുന്ന ഹീനമായ പ്രതികരണം കാര്യമറിയാതെ ആണെന്നും, ലസിത വിഷയത്തിൽ ബിജെപി ഇടപ്പെട്ടിരുന്നൂവെന്ന് കാണിക്കാൻ തലശ്ശേരി എ.എസ്.പി. ചൈത്രതേരേസ ജോണുമായി യുവമോർച്ച നേതാക്കൾ സംസാരിക്കുന്ന ഫോട്ടോ അടക്കമാണ് തന്റെ എഫ് ബി പോസ്റ്റിൽ ഇട്ട് പി.സത്യപ്രകാശ് രംഗത്ത് വന്നത്.ഇതോടെ പി സത്യപ്രകാശിനോടും പ്രവർത്തകർ കലിപ്പ് തീർത്തു.യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് ഒഴികെ മറ്റാരും തന്നെ പിന്തുണച്ചില്ലെന്ന് ലസിത പാലക്കൽ തന്നെ പി.സത്യപ്രകാശിന്റെ പോസ്റ്റിന് മറുപടിയും നൽകി. ഇങ്ങിനെ ലസിത പാലക്കൽ വിഷയത്തിൽ ബിജെപിയിലെ ചക്കളത്തി പോര് മറനീക്കി പുറത്തു വരികയാണെന്ന സൂചനയാണ് ഇവിടെ പ്രകടമാകുന്നത്.നേതാക്കൾക്ക് വേണ്ടെങ്കിലും ഞങ്ങൾ പിന്തുണയ്ക്കും എന്ന നിലപാടിലാണ് പ്രവർത്തകർ ഉള്ളത്. ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയും , യുവമോർച്ച മണ്ഡലം കമ്മറ്റിയും ലസിതക്ക് എതിരാണ്. ലസിതയുടെ ഏകാധിപത്യ പ്രവണതക്ക് പിന്തുണ ഇല്ലെന്നും നവ മാധ്യമത്തിൽ കൂടിയല്ല പാർട്ടി പ്രവർത്തനം ചെയ്യേണ്ടതെന്നു മുള്ള കടുത്ത നിലപാടാണ് ഇവർക്കുള്ളത്.മഹിളാ മോർച്ചയും ലസിത വിഷയത്തിൽ മൗനം തുടരുകയാണ്.

error: Content is protected !!
%d bloggers like this: