ഇന്ത്യൻ സർക്കസിന് ആഗോള പ്രശസ്തി നേടികൊടുത്ത ജെമിനി ശങ്കരനെ. ആദരിക്കുന്നു

തലശ്ശേരി: ഇന്ത്യൻ സർക്കസിന് തന്റെ ജീവിതം കൊണ്ട് ആഗോള പ്രശസ്തി നേടികൊടുത്ത ജെമിനി സർക്കസ്

സ്ഥാപകൻ ജെമിനി ശങ്കരനെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കേരള ഘടകം ആദരിക്കുന്നു. സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ നടക്കുന്ന ആദര സമ്മേളനത്തിനു ള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.
ജൂൺ 30 ന് ശനിയാഴ്ച വൈകിട്ട് 5ന് തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും
എയ്മ നേഷണൽ പ്രസിഡൻറ് ഗോകുലം ഗോപാലൻ അധ്യക്ഷനാകും.
ടൈംസ് ഓഫ് ഇന്ത്യ എംഡിയും സി.ഇ.ഒയുമായ എം.കെ.ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ ജഡ്ജ് ടി.ഇന്ദിര മുഖ്യാതിഥിയാകും.
തലശ്ശേരി അതിരുപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹഭാഷണം നടത്തും.
എയ്മ നേഷണൽ കമ്മിറ്റി ചെയർമാൻ ബാബു പണിക്കർ ആമുഖ പ്രഭാഷണം നടത്തും.
കെ.എം.ഷാജി എം.എൽ.എ മുൻ മന്ത്രി കെ.സുധാകരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിക്കും.
തലശേരി നഗരസഭാ ചെയർമാൻ സി.കെ.രമേശൻ ആദര സമർപ്പണവും എയ്മ കേരള ഘടകം പ്രസിഡന്റ് എ.കെ.പ്രശാന്ത് ഉപഹാര സമർപ്പണവും നടത്തും.
വാർത്താ സമ്മേളനത്തിൽ രവീന്ദ്രൻ പൊയിലൂർ സി.കെ.സുനിൽകുമാർ, ടി.എം.ദിലീപ് കുമാർ, പ്രേം കുമാർ സിത്താര ,പ്രേമാനന്ദ് ചമ്പാട്, ടി.സി.സുധാകരൻ എന്നിവർ പങ്കെടുത്തു

error: Content is protected !!
%d bloggers like this: