സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് വൻകുളത്ത് വയലിലെ പൊയ്യിൽ അനിതക്ക് നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽ ദാനം വി മുരളീധരൻ MP നിർവഹിച്ചു

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) നേതൃത്വത്തിൽ കണ്ണൂരിലെ സേവനരംഗത്ത് പ്രവർത്തിക്കുന് നസർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് വൻകുളത്ത് വയലിലെ പൊയ്യിൽ അനിതക്ക് നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽ ദാനം വി മുരളീധരൻ MP നിർവഹിച്ചു. ചടങ്ങിൽ രവീന്ദ്രനാഥ് ചേലേരി (റിട്ട. ഡപ്യൂട്ടി കളക്ടർ, പ്രസിഡണ്ട് – സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് ) അദ്ധ്യക്ഷത വഹിച്ചു. CKപദ്മനാഭൻ (BJP ദേശീയ സമിതി അംഗം), Aനാരായണൻ മാസ്റ്റർ (RSS കണ്ണൂർ ഘണ്ഡ് സംഘചാലക് ) PA പദ്മനാഭൻ (10 വാർഡ് മെമ്പർ അഴീക്കോട് പഞ്ചായത്ത്) തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി PT രമേശൻ സ്വാഗതവും, ജസ്നിത്ത് കെ എൻ നന്ദിയും പറഞ്ഞു. RSS അഴീക്കോട് മണ്ഡലം കാര്യവാഹ് ദീപേഷ് കാണി, നേതാക്കളായ പി.ശിവദാസൻ,സിജി K, പ്രശാന്ത് പി പി, ശരത് കൊവ്വാൽ, തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!
%d bloggers like this: