റെയിൽവേ സ്റ്റേഷനിൽ ജീവിതം കഴിച്ചുകൂട്ടുന്ന ശങ്കരനെ തെരുവിന്റെ മക്കൾ ചാരിറ്റി പ്രവർത്തകരും എസ്.ഐ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തിൽ വൃദ്ധസദനത്തിൽ അഭയം നൽകി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരാരും ഇല്ലാതെ തന്നാൽ കഴിയുന്ന ജോലി എടുത്തു ജീവിതം കഴിച്ചു കൂട്ടുന്ന ശങ്കരൻ

ഒരു പാട് വേദന സഹിച്ചു റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞു വരവേ 2 ആഴ്ച മുമ്പ് പഴനിയിൽ പോകുന്നതിനു വേണ്ടി കൂട്ടി വെച്ച 12500 രൂപ ഉറക്കത്തിൽ കളവു പോയി അത് റെയിൽവേ സ്റ്റേഷനിൽ പുസ്തക വില്പന നടത്തുന്ന നവാസ് അറിയുകയും നവാസ് തെരുവിന്റെ മക്കൾ ചാരിറ്റി പ്രവർത്തകൻ റഫീഖ് അഴീക്കോടിനെ അറിയിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ചാരിറ്റി പ്രവർത്തകരായ ജിജേഷ് കൊയ്യോട്, ബഷീർ പൂതപ്പാറ, സുലൈമാൻ പഴയങ്ങാടി, മൊയ്‌ദീൻപൂതപ്പാറ, മുസ്തഫ പൂതപ്പാറ, കണ്ണൂർ ടൌൺ എസ് .ഐ. ശ്രീ. ശ്രീജിത്ത്‌ കോടേരിയുടെ നേതൃത്വത്തിൽ അഴിക്കോട് ചാലിൽ പ്രവർത്തിക്കുന്ന സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന വൃദ്ധ മന്ദിരത്തിൽ എത്തിച്ചു അവിടെ അഭയം നൽകി

error: Content is protected !!
%d bloggers like this: