വിലപേശി സ്ഥാനത്തെത്തി: കടുത്ത അതൃപ്തി പുകയുന്നു, ഇടവേള ബാബുവിനെ ‘അമ്മ’യുടെ ചുമതലകളില്‍ നിന്ന് മാറ്റിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത


നടപടി വന്‍ വിവാദമുയര്‍ത്തിയതിനു പിന്നാലെ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നു. ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍.
നേരത്തെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സംഘടനയുടെ ഭാഗമായി നടത്തുന്ന സ്‌റ്റേജ് ഷോകളുടെ നടത്തിപ്പ് ചുമതലയായിരുന്നു. എന്നാല്‍ കാര്യമായ സ്ഥാനം ഇല്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വില പേശിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു എത്തിയതെന്ന് സംഘടനയ്ക്കുള്ളില്‍ തന്നെ ആരോപണം ഉയരുകയാണ്. സംഘടനയ്ക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിദേശത്ത് ഷൂട്ടിങ് തിരക്കുകളിലായ മോഹന്‍ ലാല്‍ തിരിച്ചു വന്നാലുടന്‍ അടിയന്തിര തീരുമാനങ്ങള്‍ സംഘടന കൈക്കൊള്ളും എന്നാണ് സൂചന.

error: Content is protected !!
%d bloggers like this: