കണ്ണൂർ ജില്ലയിൽ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍

തിരുവനന്തപുരം: കണ്ണൂരില്‍ കൊവിഡ് സംസ്ഥാന ശാശരിയേക്കാള്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലൂടെ ഈ ആഴ്ച മാത്രം 27 പേര്‍ക്കാണ് രോഗം പകര്‍ന്നത്. എന്നാല്‍ സംസ്ഥാന വ്യാപകമായി സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലുകളില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്താന്‍ ജയില്‍ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹ തടവുകാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: