ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം

ഇരിട്ടി: ഉളിക്കല്‍ ആട്ടറഞ്ഞിയില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. അട്ടറഞ്ഞിയിലെ എം.എ മധു വിന്റെ ഉടമസ്ഥതയിലുള്ള സ്വസ്തിക് ഫര്‍ണിച്ചര്‍ ഷോപ്പിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് സംശയിക്കുന്നു.
നിര്‍മ്മിച്ചതും നിര്‍മാണത്തിനായി തയ്യാറാക്കിവച്ചതുമായ വില പിടിച്ച മര ഉരുപ്പടികളും, നിര്‍മ്മാണ ഉപകരണങ്ങളും പെയിന്റിംഗ് മെറ്റീരിയലുകളും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമായത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ബെന്നി ദേവസ്യ, ഓഫീസര്‍മാരായ എന്‍.ജെ.
അനു, സഫീര്‍ പൊയിലന്‍, എ.സി. ഷാനിഫ്, വിഷ്ണുപ്രകാശ്, ഹോം ഗാര്‍ഡുമാരായ എം. രമേഷ് കുമാര്‍, കെ. ദിലീപ് കുമാര്‍, സി.ടി. ദേവസ്യ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.