ആലത്തൂരിന്‍റെ നിയുക്ത എം പി രമ്യ ഹരിദാസിന്റെ എല്ലാ ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക്

ആലത്തൂരിന്‍റെ പെങ്ങളൂട്ടി എന്ന് വിശേഷിപ്പിക്കുന്ന രമ്യ ഹരിദാസിന്‍റെ നാമനിര്ദേശപത്രികയിലെ വരുമാനം കണ്ടു കേരളം ജനത ആദ്യത്തെ രിക്കൽ ഞെട്ടിയതാണ്.ഇപ്പോഴിതാ വീണ്ടും ആ പെങ്ങളുട്ടി കേരളക്കാരയെ ഞെട്ടിക്കുകയാണ്. എം പി ആയാൽ കിട്ടുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ രമ്യ ഹരിദാസ് നൽകിയ ഉത്തരം ഇതാണ്.എം പിയായാൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ആലത്തൂരുകാർക്കു വേണ്ടി വിനിയോഗിക്കും എന്നാണ്.ആലത്തൂരുകാരന് തന്നെ ഇവിടെ എത്തിച്ചതെന്നും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് എല്ലാ സാധ്യങ്ങളും ചെയ്തു കൊടുക്കുമെന്നും രമ്യ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു രമ്യാ ഹരിദാസ്.രണ്ടാം തവണയും വിജയിക്കാൻ ഇടതുകോട്ടയിൽ എൽ ഡി എഎഫ് വീ ണ്ടും പി കെ ബിജുവിനെ രമ്യ ഹരിദാസിന് എതിരായി നിർത്തി.എന്നാൽ വൻ ഭുരിപക്ഷത്തിലാണ് രമ്യ ആലത്തൂരിൽ ജയിച്ചു കയറിയത്.ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭുരിപക്ഷത്തിലാണ് രമ്യ ആലത്തൂരിൽ ജയിച്ചു കയറിയത്. പ്രചാരണ സമയത് പാട്ടുപാടി ജനങ്ങളെ കൈയിലെടുതെന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കിടയിലും രമ്യ അനായാസം ജയിച്ചു കയറി.മാത്രമല്ല ഭാർഗവി തങ്കപ്പനു ശേഷം ലോക്സഭയിലേക്കെത്തുന്ന വനിതാ എം പി കൂടിയാണ് രമ്യ.ഇത്തവണയും ഇടതുകോട്ട തിരിച്ചു പിടിക്കാമെന്ന എൽ ഡി എഫിന്റെ നീക്കങ്ങളെയാണ് രമ്യയെ ഇറക്കി യു ഡി എഫ് തറപറ്റിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: