DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും 

മൊറാഴ : DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും LSS,USS സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഭാ സംഗമവും വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സഹായിക്കുന്നതിനു വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സും നാളെ നടക്കും. വൈകുന്നേരം 5.30 ന് നടക്കുന്ന പരിപാടി ഹയർസെക്കണ്ടറി ജില്ലാ കോർഡിനേറ്റർ പി മുരളീധരൻ മാസ്റ്റർ നിർവഹിക്കും.കൈരളി വായനശാല പ്രസിഡണ്ട് എ വി ബാബു അധ്യക്ഷത വഹിക്കും.കെ രുവിന്ദ്,കെ രാജേഷ്,പി പ്രദീഷ് മാസ്റ്റർ,മുഹാസ് സി പി തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: