ലോക്സഭ തിരഞ്ഞെടുപ്പ് ; ചെങ്കോട്ട കാത്തുസൂക്ഷിച്ച് പയ്യന്നൂർ

ക​ല്യാ​ശേ​രി അ​ട​ക്കം മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട​പ്പോ​ഴും ഇ​ട​തു​മു​ന്ന​ണി​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്ന മ​ണ്ഡ​ല​മാ​ണ് പ​യ്യ​ന്നൂ​ര്‍. മ​ണ്ഡ​ല​ത്തി​ല്‍ കാ​ല​ങ്ങ​ളാ​യി ഇ​ട​തു​മു​ന്ന​ണി​യെ മാ​ത്രം ജ​യി​പ്പി​ച്ചു​പോ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​യും ഇ​ത്ത​വ​ണ​യും കാ​ര്യ​മാ​യ മ​ങ്ങ​ലു​ക​ളി​ല്ലാ​തെ ചു​വ​പ്പു​നി​റം കാ​ത്തു​സൂ​ക്ഷി​ച്ചു. അ​തേ​സ​മ​യം മ​ല​യോ​ര​ത്തെ ചെ​റു​പു​ഴ, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ത്തി​യ മു​ന്നേ​റ്റം മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു ഭൂ​രി​പ​ക്ഷം കു​റ​യ്ക്കാ​ന്‍ യു​ഡി​എ​ഫി​ന് സ​ഹാ​യ​ക​മാ​യി. 2014 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ക​രു​ണാ​ക​ര​ന് 28142 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ ഇ​ത്ത​വ​ണ സ​തീ​ഷ് ച​ന്ദ്ര​ന് 26131 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ന​ല്‍​കി​യ​ത്. എ​ല്‍​ഡി​എ​ഫി​ന് 6071 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 6392 വോ​ട്ടു​ക​ളു​മാ​ണ് കി​ട്ടി​യ​ത്. ഒ​രു വാ​ര്‍​ഡി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്. എ​ല്ലാ വാ​ര്‍​ഡു​ക​ളും എ​ല്‍​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്ബി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് മു​ന്നൂ​റോ​ളം വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞ​പ്പോ​ള്‍ യു​ഡി​എ​ഫി​ന് 582 കൂ​ടി. ഇ​വി​ടെ എ​ല്‍​ഡി​എ​ഫ് 10086, യു​ഡി​എ​ഫ് 3317 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​നി​ല.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്‌ എ​ല്‍​ഡി​എ​ഫി​ന് 204 വോ​ട്ടും യു​ഡി​എ​ഫി​ന് 91 വോ​ട്ടും കു​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും വോ​ട്ടു​കൂ​ടി. ഇ​വി​ടെ ഇ​ട​തു​മു​ന്ന​ണി​ക്ക് പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: