കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു; ഷിഗല്ല ബാക്ടീരിയ ബാധയെന്ന് സംശയം

കോഴിക്കോട് കോടഞ്ചേരി നൂറാംതോട്ടിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു.വയലിറക്കത്ത് പുത്തൻവീട് ബാബു, അബിന ദമ്പതികളുടെ മകളാണ് മരിച്ചത്. മരണ കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ കുട്ടിക്ക് കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ഈങ്ങാപ്പുഴയിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വൈകിട്ടോടെ വീണ്ടും ഛർദ്ധിയും പനിയും വന്നതിനെ തുടർന്ന് താമശ്ശേരിയിലെ മദർ മേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കനായില്ല. അതേസമയം ഇവരുടെ ഇരട്ട കുട്ടികൾക്ക് പനിയും ഛർദ്ധിയും വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: