നാടൻ തോക്കുകളുമായി അഞ്ച് പേർ പിടിയിൽ
അഞ്ച് നാടൻ തോക്കുകൾ സഹിതം അഞ്ച് പേർ പിടിയിൽ.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ കോടന്നൂർ മടക്കാംപൊയിൽ സ്വദേശികളായ ടി.വി.സൈനേഷ് (24), പി. നിധിൻ (21), അന്നൂക്കാരൻ വിനീഷ് (30), അന്നൂക്കാരൻ ഗോവിന്ദൻ (61), അരവഞ്ചാലിലെ പി.രമേശൻ (46) എന്നിവരാണ് പിടിയിലായത്.
ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ, തളിപ്പറമ്പ് എസ് ഐ കെ.ദിനേശൻ, പെരിങ്ങോം എസ്ഐ മഹേഷ് കെ.നായർ എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്
മികച്ച സാങ്കേതികവിദ്യയോടെ നിർമിക്കപ്പെട്ടതാണ് അഞ്ച് തോക്കുകളും നായാട്ടിന് വേണ്ടിയാണ് ഇവർ നാടൻ തോക്കുകൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ പന്നിയെ വെടിവെക്കുന്നതിനിടയിൽ ഒരു സ്ത്രീക്ക് വെടി കൊണ്ട് മാരകമായി പരിക്ക് പറ്റിയ സംഭവത്തിൽ പ്രതികളാണ് അറസ്റ്റിലായ സൈനേഷും വിനീഷുമെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് തോക്ക് നിർമിച്ചു നൽകിയ ചീമേനി പള്ളിപ്പാറയിലെ ബാലകൃഷ്ണനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal