ചെറുപുഴ പാടിയോട്ടുചാലിൽ വാഹനാപകടം ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപെട്ടു
പാടിയോട്ടുചാല് മച്ചിയില് ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാള്ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. പാടിയോട്ടുചാലില് നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ചെറുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പര് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മച്ചിയില് ജുമാ മസ്ജിദിനു മുന്നിലായിരുന്ന അപകടം. ബൈക്കിന് പിന്ഭാഗത്തുകൂടി ലോറിയുടെ ടയര് കയറിയ നിലയിലാണ്. ബൈക്ക് ഓടിച്ചിരുന്ന കരിയക്കരയിലെ അഴകത്ത് ചാക്കോയുടെ മകന് ടോണി(18) ഒപ്പമുണ്ടായിരുന്ന അഭിഷേക് (19) എന്നിവരാണ് മരിച്ചത്. പിന്നിലുണ്ടായിരുന്ന ചെറുപുഴ കാക്കേഞ്ചാലിലെ കേഴപ്ലാക്കല് സജിയുടെ മകന് അഭിഷേകിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത് അപകടം നടന്ന ഉടന് ഓടിക്കൂടിയ നാട്ടുകാര് അപകടത്തില്പ്പെട്ട യുവാക്കളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ടോണി മരിക്കുകയായിരുന്നു. ഇരുവരും തോമാപുരം സെന്റ് തോമസ് ഹയര് സെക്കന്ററി സ്കൂളില് നിന്നും പ്ലസ്ടു പാസായവരാണ്. ടോണി കോഴിക്കോട് സി എയ്ക്ക് പഠിക്കാന് ചേര്ന്നിരുന്നു. മേഴ്സിയാണ് ടോണിയുടെ മാതാവ്. ടീന, ടിന്റു എന്നിവര് സഹോദരിമാരാണ്. അപകടത്തില് ബൈക്ക് തകര്ന്നു. ടിപ്പര് ലോറി ചെറുപുഴ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ചെറുപുഴ പോലീസ് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.kannur.varthakal