ഭർത്താവിനേയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും പിടിയിൽ 

ഇരിട്ടി: വയറുവേദന അഭിനയിച്ച്‌ ചികിത്സ തേടി ആശുപത്രി യിലെത്തിയ ശേഷം  ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ
കീഴ്പ്പള്ളി വെളിമാനം അത്തിക്കൽ സ്വദേശി ഇല്ലിക്കൽ ജെയ്സൺ അഗസ്റ്റിൻ്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ സ്വപ്ന (36) മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശിയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീർ (33) എന്നിവരെയാണ് ഇരിട്ടി പോലിസ് പിടികൂടിയത്
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം കടുത്ത വയറുവേദന അഭിനയിച്ച് ചികിത്സ തേടിയാണ് യുവതി ഭർത്താവ്ജെയ്സൻ അഗസ്റ്റിനൊപ്പം ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയത് ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം സന്ദർശകർക്കായുള്ള സ്ഥലത്ത് ഇരുത്തിയ ശേഷം മറ്റൊരാളെ കാണാൻ ആശുപത്രിയിൽ നിന്നും മാറി നിന്ന ജെയ്സൺ അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ സ്ഥലം വിടുകയായിരുന്നു
മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രേമത്തി ലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ  പൊലിസിനോട് സമ്മതിച്ചു നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരേയും പൊലിസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പ്രായ പൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയതിന് ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത്  അറസ്റ്റ് രേഖപ്പെടുത്തി
 കോടതിയിൽ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: