വേനൽ മഴയും കാറ്റും ഇടിമിന്നലും. മലയോരത്തെ ഭീതിയിലാക്കുന്നു.

 

ചെറുപുഴ: കനത്ത കാറ്റും മഴയും ഇടിമിന്നലും മലയോരത്തെ ഭീതിയിലാക്കുകയാണ്. ഉച്ചകഴിഞ്ഞ് എല്ലാ ദിവസവും തന്നെ കനത്ത മഴയും ഇടിമിന്നലും ശക്‌തമായ കാറ്റുമാണ് ഉണ്ടാകുന്നത്. കാറ്റിൽ കാർഷിക വിളകൾക്ക് വ്യാപകമായ നാശ നഷ്‌ടമുണ്ടാകുന്നു. ഗതാഗത തടസവും വൈദ്യുതി തടസവും നിത്യ സംഭവമാണ്. ഇടിമിന്നലിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, വയറിംഗ് എന്നിവ കത്തി നശിക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയിലും കാറ്റിലും തിരുമേനി കോക്കടവിലെ സ്‌റ്റാർ വുഡ് വർക്‌സിൻ്റെ മേൽ റബർ മരം കടപുഴകി വീണു. കെട്ടിടത്തിനും നാശമുണ്ടായി. കോറാളിയിലെ വളവനാട്ട് പൊന്നമ്മയുടെ തെങ്ങ്, പ്ലാവ് എന്നിവ ഒടിഞ്ഞ് വീണു. കോക്കടവിലെ പാത്രപാങ്കൽ ജോഷിയുടെ കമുക് പൊട്ടി വൈദ്യുതി സർവീസ് ലൈനിലേയ്ക്ക് വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. കെഎസ്ഇബി ജീവനക്കാരെത്തി തകരാർ പരിഹരിക്കുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: