തളിപ്പറമ്പില്‍ സ്വയംപ്രഖ്യാപിത ലോക്ഡൗണിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം

തളിപ്പറമ്പ്:  തളിപ്പറമ്പില്‍ സ്വയംപ്രഖ്യാപിത ലോക്ഡൗണിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. തളിപ്പറമ്പ് ബ്രാഞ്ച് ഐ.എം.എയാണ് തളിപ്പറമ്പ് നിവാസികളോട്  സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. കോവിഡിന്റെ രണ്ടാം വരവ് ജില്ലയില്‍ കടുത്ത നാശം വിതയ്ക്കുകയാണെന്നും ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുകയാണെന്നും ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു. ഐ. സിയുകളില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ആരോഗ്യരംഗവും ആരോഗ്യ പ്രവര്‍ത്തകരും ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇനിയുള്ള രണ്ടാഴ്ച്ച വളരെ നിര്‍ണ്ണായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ലേക്ക് എത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രോഗവ്യാപനം തടയാന്‍ നമ്മള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഐ.എം.എ പറയുന്നു. —എല്ലാ യാത്രകളും ഒഴിവാക്കുക,
എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുക, റെസ്‌റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വീട്ടില്‍ പ്രായമായവരോട് സംസാരിക്കുമ്പോള്‍ നിര്‍ബന്ധമായും  മാസ്‌ക് ധരിക്കുക, പൊതുഗതാഗതം, മാര്‍ക്കറ്റ്, മാളുകള്‍ തുടങ്ങിയവ അടച്ചിടുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രസിഡന്റ് ഡോ.എ.ശ്രീകൃഷ്ണകിരണ്‍, സെക്രട്ടറി ഡോ.ബിനോ ജോസ് എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: