1876 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

പരിയാരം: ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നും 1876 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പിലാത്തറ ചെറുതാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേഷ്‌കുമാറിനെ(45)പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് ഇനങ്ങളില്‍ പെട്ട പുകയില ഉള്‍പ്പന്നങ്ങള്‍ ഇയാള്‍ യു പിയില്‍ നിന്ന് കൊണ്ടുവന്ന് ഇവിടെ സംഭരിച്ച് വില്‍പ്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിഥി തൊഴിലാളികല്‍ക്കിടയില്‍ മാത്രമാണ് പുകയില ഉല്‍പ്പന്നങ്ങല്‍ വില്‍പ്പന നടത്തിയിരുന്നത്. പരിയാരം സ്‌പെഷ്യല്‍ബ്രാഞ്ച് എസ് ഐ സി.ഗോപാലന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്  അഡീ.എസ് ഐ രത്‌നാകരന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: