തളിപ്പറമ്ബ് താലൂക്ക്ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച്‌ചികിത്സയിലായിരുന്നമോഷണക്കേസ് പ്രതി രക്ഷപ്പെട്ടു;കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

കണ്ണൂര്‍: തളിപ്പറമ്ബില്‍ നിന്നും കൊമ്ബിഡ് സ്ഥിരീകരിച്ച മോഷണ കേസ് പ്രതി രക്ഷപ്പെട്ടത് ആശങ്ക പരത്തുന്നു. മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാരം സ്വദേശി ചന്ദ്രന്‍ (48) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചന്ദ്രന്‍ അടക്കം ഏഴ് പ്രതികളാണ് കോവിഡ് ട്രീറ്റ് മെന്റ് സെന്ററില്‍ ചികിത്സയിലുണ്ടായത്.
കാവല്‍ നിന്നിരുന്ന പൊലീസിന്റെ കണ്ണ് വെട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയിലെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റ് റിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തില്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കോവിഡ് ചികിത്സയ്ക്കിടെ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ റൂറല്‍ എസ്‌പി നവനീത് ശര്‍മ്മ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: