അഡ്വ: വി.വി പ്രകാശൻ്റെ നിര്യാണത്തോടെ നഷ്ടപെട്ടത് മലയോരത്തിൻ്റെ മരുമകനെ


കേളകം: അഡ്വ: വി.വി പ്രകാശൻ്റെ മരണത്തോടെ നഷ്ടമായത് മലയോരത്തിൻ്റെ മരുമകനെ. വി.വി പ്രകാശൻ്റ ഭാര്യ വീട് മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടുത്താണ്.

ഈ സ്കൂളിലെ അദ്ധ്യാപകരായി വിരമിച്ച
അനന്ദൻ മാഷിൻ്റെയും, ആനന്ദവല്ലി ടീച്ചറുടെയും ഏക മകൾ സ്മിതയേയാണ് അദ്ദേഹം വിവാഹം ചെയ്തത്. അതു കൊണ്ട് തന്നെ പ്രത്യേകിച്ച് പേരാവൂർ അസംബ്ലി മണ്ഡലത്തിലുള്ള യുഡിഎഫ് നേതാക്കളോട് അടുത്ത ബന്ധം പുലർത്തിയിരുന്നു ഇദ്ദേഹം.

സ്ഥാനാർത്ഥി അയിരുന്നിട്ടുപോലും ഇലക്ഷൻ സമയത്ത് പേരാവൂർ അസംബ്ലി മണ്ഡലത്തിലെ കാര്യങ്ങളും, രാഷ്ട്രിയ സാഹചര്യങ്ങളും വിശദമായി തന്നെ ചർച്ച ചെയ്യാറുണ്ടായിരുന്നെന്ന് സണ്ണി ജോസഫ് എംഎൽഎ അനുസ്മരിച്ചു.

പ്രദേശത്തെ ചെറിയ കാര്യങ്ങൾ പോലും അറിയാൻ താൽപര്യം പ്രകടിപ്പിക്കുകയും പ്രദേശത്ത് വരുമ്പോഴൊക്കെ യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും നേതാക്കൻമാരെയും പാർട്ടി പ്രവർത്തകരെയും കാണുവാനും ബന്ധങ്ങൾ പുതുക്കുവാനും മനസ് കാണിച്ച തികഞ്ഞ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം എന്നും പാലാ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗ്ഗീസും അനുസ്മരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: