മയ്യിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരണപ്പെട്ട കേസിൽ നിർത്താതെ പോയ വാഹനവും പ്രതിയും പിടിയിൽ

മയ്യില്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേര്‍ഡ് അധ്യാപകനും പെന്‍ഷന്‍ സംഘടനയുടെ ഭാരവാഹിയുമയ വേളം എ.കെ.ജി. നഗറില്‍ ബാലകൃഷ്ണന്‍ (72) മരണപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് ഹിദായത്ത് നഗറിലെ ഷക്കീല്‍ മന്‍സിലില്‍ മൊയ്തീന്‍ കുഞ്ഞി (35)യെയും അപകടം വരുത്തിയ കാറും കണ്ടെത്തി. കാര്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ണൂര്‍ എ.സി.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസമയം പ്രതി ഓടിച്ചിരുന്ന സാന്‍ട്രോ കാര്‍ ആദൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കിന്നിങ്ഗര്‍ എന്ന സ്ഥലത്ത് പ്രതിയുടെ ബന്ധു വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മയ്യില്‍ ടൗണില്‍ വെച്ച് പ്രഭാത സവാരിക്കിടെ 2021 ഫെബ്രുവരി 23നു രാവിലെ 5.15 നായിരുന്നു അപകടം നടന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: