സംസ്ഥാനത്ത് നാളെ മുതൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 200രൂപ; ആവർത്തിച്ചാൽ 5000

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് കോടതിയിൽ പെറ്റിക്കേസ് ചാർജ് ചെയ്യും.
200 രൂപയാണ് ലംഘകർക്കുള്ള ആദ്യ പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളിൽ നിർമിച്ച തുണികൊണ്ടുളള മാസ്ക്, തോർത്ത്, തൂവാല എന്നിവ മാസ്കായി ഉപയോഗിക്കാം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: