കണ്ണൂർ ജില്ലയില്‍ തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമെന്നത് വാസ്തവ വിരുദ്ധമെന്ന് ജില്ലാ കളക്ടറും എസ്‌പിയും

ജില്ലയില്‍ കലക്ടറും എസ്പിയുമായി അഭിപ്രായ വ്യത്യാസമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷും ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയും സംയുക്ത പത്രപ്രസ്താവനയിലൂടെ അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിനായുള്ള ശക്തമായ ഇടപെടലാണ് ജില്ലയില്‍ നടക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും മറ്റ് വിവിധ വകുപ്പുകളും ഒന്നിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഏകോപിത പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയില്‍ രോഗവ്യാപനം തടയുന്നതില്‍ വലിയ വിജയം നേടാനും കഴിഞ്ഞു. എന്നാല്‍ ജാഗ്രത ശക്തമായി തുടരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരേണ്ടതുണ്ട്. അടിയന്തരമായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചിലപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായുള്ള നിർദേശമാണ് കലക്ടർ നൽകിയത്. എന്നും പ്രസ്താവനയിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: