സ്റ്റഡി ടേബിൾ വാങ്ങാൻ വെച്ച ഭണ്ഡാരത്തിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തലശ്ശേരിയിലെ ദ്രുപദിന് തലശ്ശേരി പോലീസിന്റെ അപ്രതീക്ഷിത സമ്മാനം

സ്റ്റഡി ടേബിൾ വാങ്ങുവാൻ ശേഖരിച്ച ഭാണ്ഡാരം പൊളിച്ച് അതിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തലശ്ശേരി സ്വദേശിയായ ദ്രുപദ് എന്ന കൊച്ചു മിടുക്കന് സ്റ്റഡി ടേബിൾ വാങ്ങി നൽകി തലശ്ശേരി പോലീസ്. തലശ്ശേരി എസ് ഐ ബിനു മോഹൻ കുട്ടിയുടെ വീട്ടിലെത്തി തലശ്ശേരി പോലീസിന്റെ സ്നേഹ സമ്മാനമായി സ്റ്റഡി ടേബിൾ സമ്മാനിച്ചു.
എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിലെ UKG വിദ്യാർത്ഥിയായ ദ്രുപദ്‌ എരഞ്ഞോളിയിലെ സുജിത്ത് ,ഷിജിന ദമ്പതികളുടെ മകനാണ്. സ്റ്റഡി ടേബിൾ വാങ്ങാൻ സ്വരുക്കൂട്ടി വച്ച തൻറെ സമ്പാദ്യം ഈ കൊച്ചു മിടുക്കൻ നൽകിയപ്പോൾ അവൻറെ ആഗ്രഹങ്ങൾക്ക് ചിറകുവിടർത്തണം എന്നായിരുന്നു തങ്ങൾ എടുത്ത തീരുമാനമെന്നും അത് കൊണ്ടാണ് പഠിച്ചു വലിയ പോലീസ് ഉദ്യോഗസ്ഥനാവാൻ ആഗ്രഹമുള്ള ദ്രുപദിന്റെ ആഗ്രഹങ്ങൾ പാതിവഴിയിലുപേക്ഷിക്കരുതെന്ന തീരുമാനത്തോടെ സ്റ്റഡി ടേബിൾ വാങ്ങി നൽകിയതെന്നും തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹൻ പിഎ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

1 thought on “സ്റ്റഡി ടേബിൾ വാങ്ങാൻ വെച്ച ഭണ്ഡാരത്തിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തലശ്ശേരിയിലെ ദ്രുപദിന് തലശ്ശേരി പോലീസിന്റെ അപ്രതീക്ഷിത സമ്മാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: